മണിപ്പുർ റൈഫിൾസിന്റെ ആയുധം തീവ്രവാദികൾ തട്ടിയെടുത്തു
Tuesday, August 30, 2016 12:19 PM IST
ഇംഫാൽ: മണിപ്പുർ റൈഫിൾസ് അംഗങ്ങളുടെ രണ്ട് എകെ 47 തോക്കുകളും രണ്ട് ഐഎൻഎസ്എഎസ് റൈഫിളുകളും നാഗാ തീവ്രവാദികൾ തട്ടിയെടുത്തതായി പോലീസ്. തമെംഗ്ലോംഗ് ജില്ലയിലെ സിബിലോംഗ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനായി സൈനികർ ഹോട്ടലിൽ കയറിയപ്പോഴാണ് തീവ്രവാദികൾ ആയുധങ്ങളും മറ്റും തട്ടിയെടുത്ത് കടന്നുകളഞ്ഞതെന്നു പോലീസ് പറഞ്ഞു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വാഹനത്തിന് അകമ്പടി സേവിക്കുകയായിരുന്ന മണിപ്പുർ റൈഫിൾസ് അംഗങ്ങളുടെ ആയുധമാണു നഷ്‌ടമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.