കേരള ഹൗസിലെ മൂന്നു ജീവനക്കാർക്കു സസ്പെൻഷൻ
Monday, August 29, 2016 11:18 AM IST
ന്യൂഡൽഹി: ഉദ്യോഗക്കയറ്റത്തിനായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്നു കണ്ടെത്തിയ ഡൽഹി കേരള ഹൗസിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ഗസ്റ്റ് ഹൗസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വസുമോഹൻ, ശശിധരൻ, ബിജുകുമാർ എന്നിവരെയാണ് സംസ്‌ഥാന പൊതുഭരണ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ വിജിലൻസ് അന്വേഷണം നടത്താനും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ കണ്ടത്തെിയിരുന്നുവെങ്കിലും ശാസന മാത്രം നൽകി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ആ തീരുമാനം റദ്ദാക്കിയാണ് എൽഡിഎഫ് സർക്കാരിന്റെ നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.