കാറപകടത്തിൽ തമിഴ് നാടോടി ഗായകൻ മരിച്ചു
Monday, August 29, 2016 11:18 AM IST
മധുര: പ്രശസ്ത തമിഴ് നാടോടി ഗായകൻ പി. തിരുവുദയൻ(48) കാർ അപകടത്തിൽ മരിച്ചു. നാൽപ്പത്തി എട്ട് വയസായിരുന്നു. മധുര–ഡിണ്ടിഗൽ നാലുവരിപ്പാതിലാണ് അപകടുണ്ടായത്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.

തിരുവുദയൻ അപകടസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ പി. ദണ്ഡായുധപാണി, ഡ്രൈവർ തങ്കപാണ്ഡ്യൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിച്ചാണ് അപകടം. സേലത്തുനിന്നു തിരുനെൽവേലി ജില്ലയിലെ ശങ്കരൻകോവിലിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.


കമൽഹാസൻ ചിത്രമായ വീരുമാണ്ടിയിൽ തിരുവുദയൻ പാടിയിട്ടുണ്ട്. സിപിഎമ്മിന്റെ വേദികളിൽ സ്‌ഥിരമായി ഗാനങ്ങൾ അവതരിപ്പിച്ചിരുന്നയാണ് അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.