മുൻ കേന്ദ്രമന്ത്രി മുഹമ്മദ് ഷാഫി ഖുറേഷി അന്തരിച്ചു
Sunday, August 28, 2016 11:46 AM IST
ശ്രീനഗർ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഷാഫി ഖുറേഷി(87) അന്തരിച്ചു. 1965ൽ രാജ്യസഭാംഗമായ ഖുറേഷി തൊട്ടടുത്ത വർഷം കേന്ദ്ര വാണിജ്യ ഉപമന്ത്രിയായി. പിന്നീട് 1977 വരെ വിവിധ വകുപ്പുകളിൽ കേന്ദ്രമന്ത്രിയായിരുന്നു. 1971ൽ അനന്ത്നാഗിൽ ലോക്സഭാംഗമായ ഖുറേഷി 1977ലും വിജയം ആവർത്തിച്ചു. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ പ്രധാന സംസ്‌ഥാനങ്ങളിൽ ഗവർണറായിരുന്ന ഖുറേഷി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.