ബംഗാളിലെ ആശുപത്രിയിൽ തീപിടിത്തം; മൂന്നു മരണം
Saturday, August 27, 2016 12:05 PM IST
മുർഷിദാബാദ്: പശ്ചിമബംഗാളിലെ ബെർഹാംപുരിൽ സർക്കാർ മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടിയും ആശുപത്രി ജീവനക്കാരിയും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. രോഗിക്കു കൂട്ടിരിക്കാനെത്തിയ സ്ത്രീയാണു മരിച്ച മൂന്നാമത്തെയാൾ.

അതേസമയം, കുട്ടിയുടെ മരണം സംസ്‌ഥാന സർക്കാർ സ്‌ഥിരീകരിച്ചിട്ടില്ല. മുർഷിദാബാദ് മെഡിക്കൽ കോളജിൽ ഇന്നലെ രാവിലെ 11:50 ഓടെയാണ് അത്യാഹിതം. ആശുപത്രിയിലെ ഒന്നാം നിലയിലുള്ള വിഐപി കാബിനിലാണു തീ ആദ്യം കണ്ടത്. അഗ്നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.