സിനിമാ താരങ്ങളെ വിമർശിച്ചു സുഷമ
സിനിമാ താരങ്ങളെ വിമർശിച്ചു സുഷമ
Wednesday, August 24, 2016 1:51 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പരോപകാരത്തിനു വേണ്ടിയുള്ള ഗർഭധാരണം ചൂഷണങ്ങൾക്കു വഴിമാറിയിരിക്കുകയാണെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. രണ്ടു കുട്ടികളുള്ള സെലിബ്രിറ്റികൾ മൂന്നാമതൊരു കുട്ടിക്കായി വാടക ഗർഭധാരണത്തെ ആശ്രയിക്കുകയാണെന്ന് ആരുടെയും പേരു പരാമർശിക്കാതെ മന്ത്രി പറഞ്ഞു. ഭാര്യയ്ക്കു പ്രസവവേദന താങ്ങാൻ കഴിയാത്തതിനാൽ ഇവർ ഇതിനായി മറ്റൊരാളെ ആശ്രയിക്കുകയാണെന്നാണു മന്ത്രി പറഞ്ഞത്.


ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും അമീർ ഖാനും തങ്ങളുടെ രണ്ടു കുട്ടികൾക്കു പുറമേ വാടക ഗർഭധാരണത്തിലൂടെ മൂന്നാമതും കുട്ടികളെ സ്വന്തമാക്കിയിരുന്നു. അവിവാഹിതനായ നടൻ തുഷാർ കപൂറും സറോഗസിയിലൂടെ ഒരു കുഞ്ഞിന്റെ അച്ഛനായിരുന്നു. ഇത്തരത്തിലുള്ള പ്രവണതകൾക്കു കർശന വിലക്കേർപ്പെടുത്തുന്നതാണു മന്ത്രിസഭ’ അംഗീകാരം നൽകിയ കരടു ബിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.