മുൻ ഗവർണർ എ.ആർ. കിദ്വായി അന്തരിച്ചു
മുൻ ഗവർണർ എ.ആർ. കിദ്വായി അന്തരിച്ചു
Wednesday, August 24, 2016 1:51 PM IST
ന്യൂഡൽഹി: ബിഹാർ, പശ്ചിമബംഗാൾ, ഹരിയാന, രാജസ്‌ഥാൻ സംസ്‌ഥാനങ്ങളിൽ ഗവർണറായിരുന്ന എ.ആർ. കിദ്വായി(96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു മരണം. 2011ൽ കിദ്വായിയെ രാജ്യം പദ്മവിഭൂഷൻ നല്കി ആദരിച്ചു. 17 വർഷം ഗവർണറായിരുന്ന കിദ്വായി ഏറ്റവും അധികം നാൾ ഗവർണർ പദവിയിരുന്നയാളാണ്.

1920 ജൂലൈ ഒന്നിനു യുപിയിലെ ബാരാബങ്കി ജില്ലയിലായിരുന്നു കിദ്വായിയുടെ ജനനം. 1979 മുതൽ 1985 വരെയും 1993 മുതൽ 1998 വരെയും രണ്ടു തവണ ബിഹാർ ഗവർണറായി പ്രവർത്തിച്ച കിദ്വായി 1998–1999 കാലത്ത് പശ്ചിമബംഗാളിലും 2004–2009 കാലത്ത് ഹരിയാനയിലും പ്രവർത്തിച്ചു. രാജസ്‌ഥാൻ ഗവർണറായിരുന്ന പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായതിനെത്തുടർന്ന് 2007 ജൂൺ മുതൽ സെപ്റ്റംബർ വരെ രാജസ്‌ഥാൻ ഗവർണറായും കിദ്വായി സേവനമനുഷ്ഠിച്ചു.


അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന കിദ്വായി 1983–1992 കാലത്ത് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ചാൻസലാറിയിരിന്നു. 2000–2004 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.