രാജ്നാഥ് സിംഗ് കാഷ്മീരിൽ; അക്രമത്തിൽ ഒരു മരണംകൂടി
രാജ്നാഥ് സിംഗ് കാഷ്മീരിൽ; അക്രമത്തിൽ ഒരു മരണംകൂടി
Wednesday, August 24, 2016 1:29 PM IST
ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദ്വിദിന സന്ദർശനത്തിനായി ഇന്നലെ കാഷ്മീരിലെത്തി. കഴിഞ്ഞ 47 ദിവസമായി അശാന്തമായി തുടരുന്ന കാഷ്മീരിലെ സ്‌ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. സൈനിക, രാഷ്ട്രീയ, പോലീസ് നേതാക്കളുമായി രാജ്നാഥ് സിംഗ് ചർച്ച നടത്തി. ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

അതേസമയം, പുൽവാന ജില്ലയിലുണ്ടായ അക്രമത്തിൽ ഒരു യുവാവ് ഇന്നലെ കൊല്ലപ്പെട്ടു. സുരക്ഷാ സേന നടത്തിയ പെല്ലറ്റ് വെടിയേറ്റ് ആമിർ ബഷീർ എന്ന യുവാവാണു മരിച്ചത്. നെഞ്ചിനു വെടിയേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ ജൂലൈ എട്ടിനു ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ തുടങ്ങിയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ മരണസംഖ്യ 67 ആയി. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.