രാജ്നാഥ് സിംഗ് ഇന്നു കാഷ്മീരിലേക്ക്
രാജ്നാഥ് സിംഗ് ഇന്നു കാഷ്മീരിലേക്ക്
Tuesday, August 23, 2016 12:40 PM IST
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നു കാഷ്മീരിൽ എത്തും. കാഷ്മീരിൽ ഒരു മാസത്തിൽ അധികമായി തുടരുന്ന സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ ദുഃഖം രേഖപ്പെടുത്തിയതിനു പിന്നാലെയാണുസ്‌ഥിതിഗതികൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് സംസ്‌ഥാനത്തേക്കു തിരിക്കുന്നത്.

ജൂലൈ എട്ടിനു ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിനു പിന്നാലെ ഉണ്ടായ പ്രക്ഷോഭത്തിനിടെ രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് കാഷ്മീരിൽ സന്ദർശനം നടത്തുന്നത്. കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈ ഒമ്പതിന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 66 സിവിലിയന്മാർ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.