കാഷ്മീരിനെക്കുറിച്ചു മിണ്ടാത്ത മോദി ബലൂചിനുവേണ്ടി കരയുന്നുവെന്ന് തരിഗാമി
കാഷ്മീരിനെക്കുറിച്ചു മിണ്ടാത്ത മോദി ബലൂചിനുവേണ്ടി കരയുന്നുവെന്ന് തരിഗാമി
Monday, August 22, 2016 12:42 PM IST
ന്യൂഡൽഹി: സംഘർഷത്തിൽ ഇരകളാകുന്ന കാഷ്മീരികളുടെ കാര്യത്തിൽ മൗനം പാലിക്കുന്ന മോദിയാണ് ബലൂചിസ്‌ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വാചാലനാകുന്നതെന്ന് ജമ്മുകാഷ്മീരിലെ സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി. ഇന്നലെ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപാണ് തരിഗാമി ഇങ്ങനെ വിമർശിച്ചത്.

വിദേശനയത്തെക്കുറിച്ചും ദേശീയസുരക്ഷയെക്കുറിച്ചും പാർലമെന്റിലും സ്വാതന്ത്ര്യദിന പ്രസംഗത്തിലും സംസാരിച്ച പ്രധാനമന്ത്രി കാഷ്മീരികളുടെ ദുരിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ലെന്ന് തരിഗാമി ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.