പ്രത്യേക ക്വോട്ട: സുപ്രീംകോടതി സ്റ്റേ ചെയ്തു
പ്രത്യേക ക്വോട്ട: സുപ്രീംകോടതി സ്റ്റേ ചെയ്തു
Monday, August 22, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു 10 ശതമാനം പ്രത്യേക ക്വോട്ട ഏർപ്പെടുത്തിയതു റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭരണഘടനാ വിരുദ്ധവും അനാവശ്യവുമായ കാര്യത്തിനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേ ഗുജറാത്ത് സർക്കാർ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

കേസിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നു വ്യക്‌തമാക്കിയ മൂന്നംഗ ബെഞ്ച്, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും ഇതുപയോഗിച്ചു വിദ്യാർഥികൾക്കു പ്രവേശനം നൽകരുതെന്നും നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.