വെള്ളപ്പൊക്കം: അഞ്ചു സംസ്‌ഥാനങ്ങൾക്കു കേന്ദ്ര സഹായം
Monday, August 22, 2016 12:30 PM IST
ന്യൂഡൽഹി: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന സംസ്‌ഥാനങ്ങൾക്കു കേന്ദ്രം സഹായമെത്തിക്കുമെന്നുപ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളാണു വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസപ്രവർത്തനങ്ങളിലും കേന്ദ്രസഹായം നല്കും. ഈ സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിലയിരുത്തിവരുകയാണെന്നും മോദി അറിയിച്ചു.

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിൽ പങ്കുചേരുന്നു എന്നും അവരുടെ സുരക്ഷയ്ക്കും നല്ലതിനുമായി പ്രാർഥിക്കുന്നു എന്നും മോദി ട്വിറ്ററിർ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.