കൊലപാതകക്കേസ്: മുൻ ബിജെപി നേതാവിനു ജീവപര്യന്തം
Monday, August 22, 2016 12:30 PM IST
സിവാൻ (ബിഹാർ): കൊലപാതക ക്കേസിൽ ബിജെപി മുൻ നേതാവിനു സിവാനിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ജിതേന്ദ്ര സ്വാമിക്കാണ് 16 വർഷം മുമ്പു നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. 20,000 രൂപ പിഴയൊടുക്കാനും അഡീഷണൽ ജില്ലാ ജഡ്ജി അവധേശ്കുമാർ ദുബെ വിധിച്ചു.

2000ലെ തെരഞ്ഞെടുപ്പിൽ മഹാരാജ്ഗഞ്ചിൽ ജെഡി–യു സ്‌ഥാനാർഥിയായിരുന്ന ദാമോദർ സിംഗിന്റെ സഹോദരൻ ഭരത് സിംഗിന്റെ കൊലപാതകത്തിൽ ജിതേന്ദ്ര സ്വാമിക്കു പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. ഭരത് സിംഗ് 2000 ഫെബ്രുവരി 15നാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ദാരൗൻദ സീറ്റിൽ ബിജെപി സ്‌ഥാനാർഥിയായിരുന്നു ജിതേന്ദ്ര സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.