ഒറ്റപ്രസവത്തിൽ ജനിച്ച അഞ്ചു കുട്ടികൾ മണിക്കൂറിനുള്ളിൽ മരിച്ചു
Monday, August 22, 2016 12:30 PM IST
വഡോദര: മുപ്പതുകാരിയായ സവിതബെൻ വൻസര എന്ന യുവതി ഒറ്റപ്രസവത്തിൽ ജന്മം നല്കിയ അഞ്ചു കുട്ടികളും മണിക്കൂറിനുള്ളിൽ മരിച്ചു. വഡോദരയിൽനിന്ന് എഴുപതു കിലോമീറ്റർ അകലെയുള്ള സങ്കേദയിലാണ് സംഭവം. ജനിച്ച അഞ്ചു കുട്ടികളിൽ നാല് പെൺകുഞ്ഞുങ്ങളായിരുന്നു.

പ്രസവം നടന്ന സങ്കേദയിലെ എസ്.എസ്. സിംഗ് ആശുപത്രിയിൽവച്ചുതന്നെ മൂന്നു കുട്ടികൾ മരിച്ചു. സംസ്‌ഥാന സർക്കാരിന്റെ കീഴിലുള്ള സർ സയജിറാവു ജനറൽ ആശുപത്രിയിൽ രണ്ടു കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവിത ബെന്നിന്റെ നാലാമത്തെ പ്രസവമായിരുന്നു ഇത്. മൂന്നാമത്തെ പ്രസവത്തിൽ ഇവർക്ക് മൂന്നു പെൺകുഞ്ഞുങ്ങൾ ജനിച്ചെങ്കിലും മൂവരും മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.