കാഷ്മീരിലെ പ്രതിപക്ഷം ഇന്നു പ്രധാനമന്ത്രിയെ കാണും
കാഷ്മീരിലെ പ്രതിപക്ഷം ഇന്നു പ്രധാനമന്ത്രിയെ കാണും
Sunday, August 21, 2016 11:47 AM IST
ന്യൂഡൽഹി: കാഷ്മീരിൽ ഒന്നരമാസമായി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംസ്‌ഥാനത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേതൃത്വം നല്കുന്ന സംഘം കാഷ്മീരിലെ സ്‌ഥിതിഗതികൾ മോദിയെ ധരിപ്പിക്കും.

കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ജി.എ. മിർ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസിന്റെ മുതിർന്ന നേതാക്കൾ, സ്വതന്ത്ര എംഎൽഎമാർ തുടങ്ങിയവരും പ്രതിപക്ഷ സംഘത്തിലുണ്ട്. ബുർഹൻ വാനിയുടെ വധത്തിനു ശേഷമുള്ള കാര്യങ്ങൾ നിയന്ത്രണാതീതമായത് മുഫ്തി സർക്കാറിന്റെ മാത്രം വീഴ്ചയാണെന്ന് ഒമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.