കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു
കാഷ്മീരിൽ  മൂന്നു ഭീകരരെ വധിച്ചു
Sunday, August 21, 2016 11:47 AM IST
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിലെ ടാംഗ്ധർ സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറ്റത്തിനുള്ള ഭീകരരുടെ ശ്രമം തകർത്ത സൈന്യം മൂന്നു ഭീകരരെ വധിച്ചു.

പാക് അധീന കാഷ്മീരിൽനിന്ന് ഇരുളിന്റെ മറവിൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർ സൈന്യത്തെ കണ്ട് വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് മൂന്നു ഭീകരരും കൊല്ലപ്പെട്ടത്.

ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇവരിൽനിന്നു പിടിച്ചെടുത്തു. വെള്ളിയാഴ്ച ഇതേ സ്‌ഥലത്ത് ബിഎസ്എഫ് പോസ്റ്റിനു നേർക്ക് ആക്രമണം നടത്തിയത് ഇവരാണെന്നു സൈന്യം വ്യക്‌തമാക്കി. ആക്രമണത്തിൽ മൂന്നു ബിഎസ്എഫ് ജവാന്മാർക്കു പരിക്കേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.