പഞ്ചാബ് അതിർത്തിയിൽ ഹെറോയിൻ പിടികൂടി
പഞ്ചാബ് അതിർത്തിയിൽ ഹെറോയിൻ പിടികൂടി
Sunday, August 21, 2016 11:47 AM IST
ജലന്ധർ: അമൃത്സർ സെക്ടറിലെ ഉദ്ധർ ധരിവാൾ അതിർത്തിപോസ്റ്റിൽ കള്ളക്കടത്തുകാരുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ 20 കോടി രൂപ വിലവരുന്ന ഹെറോയിൻ ബിഎസ്എഫ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ ഉദ്ധർ ധരിവാൾ അതിർത്തിവേലിക്കു സമീപം എന്തോ വീഴുന്ന ശബ്ദം കേട്ടെത്തിയ ബിഎസ്എഫ് പട്രോളിംഗ് ഭടന്മാർക്കുനേരേ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. ബിഎസ്എഫ് പ്രത്യാക്രമണം നടത്തിയതോടെ ഇവർ പാക്കിസ്‌ഥാനിലേക്ക് ഓടിയൊളിച്ചു. ഓരോ കിലോഗ്രാം ഭാരമുള്ള രണ്ടു ഹെറോയിൻ പായ്ക്കറ്റുകളാണ് അതിർത്തിവേലിക്കു സമീപത്തുനിന്നു പിടിച്ചെടുത്തത്. പഞ്ചാബുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ബിഎസ്എഫ് പട്രോളിംഗ് ശക്‌തമാക്കിയി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.