ഡൽഹിയിൽ അക്രമികളും പോലീസും വീണ്ടും ഏറ്റുമുട്ടി
ഡൽഹിയിൽ അക്രമികളും പോലീസും വീണ്ടും ഏറ്റുമുട്ടി
Sunday, August 21, 2016 11:47 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ കവർച്ചക്കാർ അടക്കമുള്ള അക്രമികളും പോലീസും വീണ്ടും ഏറ്റുമുട്ടി. മലയാളികൾ തിങ്ങി പ്പാർക്കുന്ന രോഹിണി മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പിൽ ഒരു പോലീസുകാരനും രണ്ട് ആക്രമണകാരികൾക്കും പരിക്കേറ്റു. കവർച്ചക്കാരെ പിടികൂടാൻ ശ്രമിക്കവേ ഡൽഹി പോലീസ് കോൺസ്റ്റബിൾ വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് അക്രമികളുമായുള്ള ഏറ്റുമുട്ടൽ വീണ്ടുമുണ്ടായത്.

രോഹിണി സെക്ടർ 24ലാണ് ഇന്നലെ രാവിലെ പോലീസും അക്രമികളും ഏറ്റുമുട്ടിയത്. കവർച്ച നടക്കുന്നതിനിടെയാണ് പോലീസ് സ്‌ഥലത്തെത്തിയതെന്നും പോലീസിനെ കണ്ടതോടെ വെടിവയ്പ് ആരംഭിക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. അഞ്ചു പേരെ പോലീസ് പിടികൂടി. ഏഴു തവണ ആക്രമികൾക്കെതിരേ വെടിയുതിർത്തതായും സുധീർ, വിജയ് എന്നി ആക്രമികൾക്കു വെടിയേറ്റതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിക്രംജിത് സിംഗ് പറഞ്ഞു. അക്രമികളുടെ വെടിയേറ്റ കോൺസ്റ്റബിൾ പ്രദീപിന്റെ അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.