ബലൂചിസ്‌ഥാനുവേണ്ടി വിലപിക്കുന്ന മോദി ഗുജറാത്തിലെ ദളിതരെ കാണുന്നില്ലെന്ന്
Sunday, August 21, 2016 11:47 AM IST
ന്യൂഡൽഹി: ബലൂചിസ്‌ഥാനിലെ ജനങ്ങൾക്കുവേണ്ടി വിലപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിൽ നിഷ്ഠുര പീഡനത്തിനിരയാകുന്ന ദളിതരെ കാണാൻ കൂട്ടാക്കുന്നില്ലെന്നു ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ. രാഷ്ട്രപതി പ്രണാബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്ര നേതാക്കൾ ഗുജറാത്തിലെ നിരന്തരമായ ദളിത് പീഡനങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നത്തിൽ ഇടപെടണമെന്നു കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് അഭ്യർഥിച്ചു. കഴിഞ്ഞ 13 വർഷത്തെ ബിജെപി ഭരണത്തിനിടെ ഗുജറാത്തിൽ 14,613 ദളിത് പീഡനക്കേസുകൾ ഉണ്ടായതായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിക്കു സമർപ്പിച്ച നിവേദനത്തിൽ വ്യക്‌തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.