മംഗളൂരുവിലെ സ്കൂളിൽ ശ്രീരാമസേനയുടെ ‘പരിശോധന’
Saturday, July 30, 2016 12:46 PM IST
മംഗളൂരു: കുട്ടികളെ നിർബന്ധിച്ച് ഉർദുവും അറബിയും പഠിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചു ശ്രീരാമസേന പ്രവർത്തകർ മംഗളൂരുവിലെ സ്കൂളിൽ അതിക്രമിച്ചുകയറി പരിശോധന നടത്തി.

പാഡു ബൻഡാന്തിലയിലുള്ള സെന്റ് തോമസ് എയ്ഡഡ് ഹയർ പ്രൈമറി സ്കൂളിലാണ് ഇന്നലെ രാവിലെ 9.15നും 10നുമിടയിൽ 60ഓളം വരുന്ന ശ്രീരാമസേന പ്രവർത്തകർ അതിക്രമിച്ചുകയറിയത്. സ്കൂളിലെ ക്ലാസ് മുറികളിൽ പരിശോധന നടത്തിയ സംഘം ഉർദു പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനെ തടസപ്പെടുത്തുകയും ഹെഡ്മാസ്റ്ററെ ചോദ്യം ചെയ്യുകയുമുണ്ടായി. എല്ലാ മതത്തിലുംപെട്ട വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ആറിലെയും ഏഴിലെയും കുട്ടികളെ നിർബന്ധമായി അറബിയും ഉർദുവും പഠിപ്പിക്കുകയാണെന്നും ഇതു ഭരണഘടനയുടെ ലംഘനമാണെന്നും ശ്രീരാമസേന സോണൽ പ്രസിഡന്റ് ആനന്ദ ഷെട്ടി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.