വാതക പൈപ്പ്ലൈൻ പൂർത്തിയാക്കിയാൽ ഫാക്ട് പുനരുദ്ധാരണമെന്നു കേന്ദ്രം
വാതക പൈപ്പ്ലൈൻ പൂർത്തിയാക്കിയാൽ ഫാക്ട് പുനരുദ്ധാരണമെന്നു കേന്ദ്രം
Friday, July 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി:കൊച്ചി– മംഗലാപുരം വാതക പൈപ്പ്ലൈൻ പദ്ധതി പൂർത്തിയാക്കിയാൽ ഫാക്ടിന്റെ പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അംഗീകരിക്കാമെന്നു കേന്ദ്രം. ഫാക്ടിൽ യൂറിയ പ്ലാന്റ് അടക്കം പെട്രോ കെമിക്കൽസ് കോംപ്ലക്സ്, ഫാർമ പാർക്ക് എന്നിവ സ്‌ഥാപിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാസവളം മന്ത്രി അനന്ത് കുമാർ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞതാണ് ഈ ധാരണ. വാതക പൈപ്പ്ലൈൻ പദ്ധതി യാഥാർഥ്യമായാൽ ഫാക്ടിന്റെ കൈവശമുള്ള 450 ഏക്കർ ഭൂമിയിൽ ഈ പദ്ധതികൾ സ്‌ഥാപിക്കുന്നതിനായി ഒഎൻജിസി, ഗെയിൽ എന്നീ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങൾക്കു നിർദേശം നൽകാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

6000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1800 കോടി രൂപയുടെ കേന്ദ്ര സഹായമാണു പ്രതീക്ഷിക്കുന്നത്. പദ്ധതി തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും വാതക പൈപ്പ് ലൈൻ പൂർത്തിയാകാതെ കേന്ദ്ര സഹായം നൽകാനാവില്ലന്നാണ് കേന്ദ്രം അറിയിച്ചത്. വാതക പൈപ്പ് ലൈൻ പൂർത്തിയാക്കാമെന്ന് കേരളം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. അതിനായി ഗൗരവത്തിലുള്ള നടപടി ഇതിനകം സംസ്‌ഥാന സർക്കാർ തുടങ്ങിയിട്ടുമുണ്ട്.


കണ്ണൂരിൽ പ്ലാസ്റ്റിക് വ്യവസായ പാർക്ക് സ്‌ഥാപിക്കാനും ധാരണയായി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സ്‌ഥാപിക്കാൻ ആവശ്യമായ ഭൂമിയുംഏറ്റെടുത്തു നൽകും. സ്ത്രീ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും പ്രത്യേകകേന്ദ്രം തുറക്കുന്നതിനു സഹായം നൽകാമെന്നു മന്ത്രി മനേകാ ഗാന്ധി ഉറപ്പുനൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.