പാർട്ടിക്കെതിരായ പരാമർശം: കോൺഗ്രസ് സഭ സ്തംഭിപ്പിച്ചു
പാർട്ടിക്കെതിരായ പരാമർശം: കോൺഗ്രസ് സഭ സ്തംഭിപ്പിച്ചു
Friday, July 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ പരാമർശത്തിലുടക്കി കോൺഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. ശൂന്യവേളയിൽ വിഷയം ഉന്നയിക്കുന്നതി നിടെ പാർട്ടിക്കെതിരേ മോശം പരാമർശം നടത്തിയ കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അ ബ്ബാസ് നഖ്വി മാപ്പു പറയണമെന്നാവശ്യപ്പെട്ടാണു കോൺഗ്രസ് പ്രതിഷേധമുയർത്തിയത്. പ്രതിഷേധം രൂക്ഷമായതോടെ മന്ത്രി തന്റെ പ്രസ്താവന പിൻവലിച്ചു.

ശൂന്യവേളയിൽ ഇന്നലെ ജെഡി യു അംഗം ശരദ് യാദവാണ് തൊഴിലില്ലായ്മ സംബന്ധിച്ച വിഷയം ഉ ന്നയിച്ചത്. വർഷംതോറും കോടിക്കണക്കിനു തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനെ ശരിവച്ചു സംസാരിക്കവേ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ രാജ്യത്തെ യുവാക്കൾക്കിടയിൽ അസ്വസ്‌ഥയുണ്ടെന്നും തൊഴിലവസരങ്ങളുണ്ടാകുന്നില്ലെന്നും പറഞ്ഞു. രാജ്യത്തു തൊഴിൽ സാഹചര്യങ്ങളിൽ കാര്യമായ മാറ്റമില്ലെന്നു സിപിഎം അംഗം സീതാറാം യെച്ചൂരിയും ചൂണ്ടിക്കാട്ടി.

എന്നാൽ, പ്രതിപക്ഷ കക്ഷിക ളുടെ ആരോപണങ്ങളെ നിഷേധിച്ച മന്ത്രി നഖ്വി എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങളുണ്ടെ ന്നു വാദിച്ചു. യുവാക്കളുടെ ഇടയിൽ അസ്വസ്‌ഥത ഉണ്ടെന്നു പറഞ്ഞ ആനന്ദ ശർമയോടു തനിക്കു പറയാനുള്ളത് അസ്വസ്‌ഥത കോൺഗ്രസിനുള്ളിലാണെന്നും അതിനു പരിഹാരമില്ലെന്നും മന്ത്രി പറഞ്ഞു.


ഇതു കേട്ടതോടെ രൂക്ഷ പ്രതിഷേധം ഉയർത്തി കോൺഗ്ര സും ഒപ്പം ജെഡിയു അംഗങ്ങളും നടുത്തളത്തിലിറങ്ങി. സമാജ് വാദി പാർട്ടിയും പ്രതിഷേധവുമായി എഴുന്നേറ്റു. മന്ത്രി മാപ്പു പറഞ്ഞു പ്രസ്താവന പിൻവലിക്കണമെന്നായിരുന്നു പ്ര തിപക്ഷത്തിന്റെ ആവശ്യം.

പ്രതിഷേധം രൂക്ഷമായതോടെ സഭ പിരിച്ചു വിടുന്നതായി ഉപാധ്യക്ഷൻ അറിയിച്ചു. പിന്നീടു ചോദ്യോത്തരവേയ്ളക്കായി സഭ വീണ്ടും ചേർന്നപ്പോൾ ശരദ് യാദവ് വിഷയം ഉന്നയിച്ചു. തുടർന്ന് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാൽ, കോൺഗ്രസിന്റെ പേരെടുത്തു പരാമർശിച്ചതു പിൻവലിക്കുന്നതായും മന്ത്രി നഖ്വി പറഞ്ഞു. മന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.