മായാവതിക്കെതിരേ മോശം പരാമർശം: ബിജെപി നേതാവ് ദയാശങ്കർ അറസ്റ്റിൽ
മായാവതിക്കെതിരേ മോശം പരാമർശം: ബിജെപി നേതാവ് ദയാശങ്കർ അറസ്റ്റിൽ
Friday, July 29, 2016 12:57 PM IST
ബക്സർ: ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ മോശം പരാമർ ശം നടത്തിയശേഷം ഒളിവിൽപോ യ ഉത്തർപ്രദേശ് ബിജെപി മുൻ ഉപാധ്യക്ഷൻ ദയാശങ്കർ സിംഗിനെ ബിഹാറിലെ ബക്സറിൽനിന്നു പോലീസ് പിടികൂടി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ദയാശ ങ്കറിനെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ 24നു ശേഷമാണു ദയാശങ്കർ ബക്സറിലെത്തിയത്.

ഉത്തർപ്രദേശ് പോലീസും ബി ഹാർ പോലീസും സംയുക്‌തമായി നടത്തിയ റെയ്ഡിലാണു ദയാശങ്ക ർ പിടിയിലാവുന്നത്. ബിഹാറിൽനിന്നു ട്രാൻസിറ്റ് റിമാൻഡിൽ ദയാശങ്കറിനെ ഇന്നലെ ലക്നോവിലെത്തിച്ചതായി എഡിജിപി ദൽജീത് സിംഗ് ചൗധരി പറഞ്ഞു.

അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാവ ശ്യപ്പെട്ട് ദയാശങ്കർ അലഹാബാദ് ഹൈക്കോടതിയിൽ നൽകിയ ഹർ ജി കോടതി തള്ളിയിരുന്നു. കേസിൽ ഓഗസ്റ്റ് എട്ടിനു വാദം കേൾക്കും.

ലക്നോ ചീഫ് ജുഡീഷൽ മജി സ്ട്രേറ്റാണ് ദയാശങ്കറിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഇതിനുശേഷം ജൂലൈ 20 മുത ലാണു ഇയാൾ ഒളിവിൽ പോയത്. ദയാശങ്കറിന്റെ സ്വത്തുവകകൾ ക ണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.


മായാവതിക്കെതിരേ പ്രസ്താ വന നടത്തിയതു മാവുവിലാണെ ന്നും കേസെടുത്തതു ലക്നോവി ലാണെന്നും ദയാശങ്കറിന്റെ ഹർജിയിൽ പറയുന്നു. ബിഎസ്പി നേതാവിനെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും അതിനാൽ എസ്സി/എസ്ടി ആക്ട് അനുസരിച്ചു കേസെടുക്കാനാവില്ലെന്നുമായിരു ന്നു ഹർജിയിലുണ്ടായിരുന്നത്. എന്നാൽ, ഇതു ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.

അതേസമയം, തന്റെ കുടുംബ ത്തിനെതിരേ മോശം പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി ബി എസ്പി നേതാക്കൾക്കെതിരേ ദയാശങ്കറും കേസ് കൊടുത്തിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതി, നസീമുദീൻ സിദ്ദിഖി എന്നിവർക്കെതിരേയാണു കേസ്. ഇതിനിടെ, ഇ ന്നലെ ആഗ്രയിലെത്തിയ നസീമു ദീനെ ക്ഷത്രിയ മഹാസഭയുടെ പ്ര വർത്തകർ കരിങ്കൊടിയുമായി ആ ക്രമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.