ദളിത് വിഷയം: എംപിമാരുടെ പ്രത്യേക യോഗം
Friday, July 29, 2016 12:29 PM IST
ന്യൂഡൽഹി: രാജ്യത്തു ദളിതർക്കെതിരേ വർധിച്ചു വരുന്ന ആക്രമണങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ പാർലമെന്റിലെ എസ്സി, എസ്ടി എംപിമാരുടെ സമിതി പ്രത്യേക യോഗം ചേരും. 160 എംപിമാരുടെ യോഗം അടുത്ത ബുധനാഴ്ചയാണു ചേരുന്നത്. രാജ്യമെമ്പാടുമുള്ള ദളിത് വിഭാഗങ്ങൾ ചത്ത കന്നുകാലികളെ കുഴിച്ചിടുന്നതിൽ നിന്നും തൊലിയുരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും യോഗം ആവശ്യപ്പെടും. ഗുജറാത്തിൽ നിന്നുള്ള ദളിത് വിഭാഗങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി ഇത്തരം തൊഴിലുകളിൽ നിന്നു വിട്ടു നിൽക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.