ശമ്പളപരിഷ്കരണ കുടിശിക ഓഗസ്റ്റിലെ ശമ്പളത്തോടൊപ്പം
ശമ്പളപരിഷ്കരണ കുടിശിക ഓഗസ്റ്റിലെ ശമ്പളത്തോടൊപ്പം
Friday, July 29, 2016 12:29 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള– പെൻഷൻ കുടിശിക ഓഗസ്റ്റിലെ ശമ്പളത്തോടൊപ്പം ഒറ്റത്തവണയായി നൽകും. ജനുവരി മുതലുള്ള കുടിശികയാണ് പണമായി നൽകുന്നത്. ഈ ധനകാര്യവർഷംതന്നെ കുടിശിക നൽകും എന്നാണ് ശമ്പള പരിഷ്കാരം വിജ്‌ഞാപനം ചെയ്തപ്പോൾ പറഞ്ഞിരുന്നത്. അതു തിരുത്തി ഇന്നലെ അറിയിപ്പ് ഇറക്കി.

ശമ്പളകുടിശിക വിതരണം നേരത്തെയാക്കുന്നതിനു പുതുക്കിയ ശമ്പള ഫിക്സേഷൻ റിവ്യു പിന്നീടു നടത്തിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.

ലക്നോ ചീഫ് ജുഡീഷൽ മജി സ്ട്രേറ്റാണ് ദയാശങ്കറിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഇതിനുശേഷം ജൂലൈ 20 മുത ലാണു ഇയാൾ ഒളിവിൽ പോയത്. ദയാശങ്കറിന്റെ സ്വത്തുവകകൾ ക ണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.


മായാവതിക്കെതിരേ പ്രസ്താ വന നടത്തിയതു മാവുവിലാണെ ന്നും കേസെടുത്തതു ലക്നോവി ലാണെന്നും ദയാശങ്കറിന്റെ ഹർജിയിൽ പറയുന്നു. ബിഎസ്പി നേതാവിനെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും അതിനാൽ എസ്സി/എസ്ടി ആക്ട് അനുസരിച്ചു കേസെടുക്കാനാവില്ലെന്നുമായിരു ന്നു ഹർജിയിലുണ്ടായിരുന്നത്. എന്നാൽ, ഇതു ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.

അതേസമയം, തന്റെ കുടുംബ ത്തിനെതിരേ മോശം പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി ബി എസ്പി നേതാക്കൾക്കെതിരേ ദയാശങ്കറും കേസ് കൊടുത്തിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതി, നസീമുദീൻ സിദ്ദിഖി എന്നിവർക്കെതിരേയാണു കേസ്. ഇതിനിടെ, ഇ ന്നലെ ആഗ്രയിലെത്തിയ നസീമു ദീനെ ക്ഷത്രിയ മഹാസഭയുടെ പ്ര വർത്തകർ കരിങ്കൊടിയുമായി ആ ക്രമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.