ബഥനി വിദ്യാപീഠം ഉദ്ഘാടനംചെയ്തു
ബഥനി വിദ്യാപീഠം ഉദ്ഘാടനംചെയ്തു
Friday, July 29, 2016 12:29 PM IST
മുംബൈ: മിശിഹാനുകരണ സന്യാ സി സമൂഹം ബഥനി നവജ്യോതി പ്രൊവിൻസിന് മുംബൈ റ്റിറ്റുവാലയിൽ പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും റൂൺഡെ ഗ്രാമപഞ്ചായത്ത് സർപഞ്ച് രഞ്ചനാ ചൗധരി നിർവഹിച്ചു. കൂദാശാകർമം ബഥനി നവജ്യോതി പൊവൻഷൽ സുപ്പീരിയർ ഫാ.വില്യം നെടുമ്പുറത്ത് ഒഐസി നിർവഹിച്ചു.

പൊതുസമ്മേളനത്തിൽ മിഷൻ സുപ്പീരിയർ ഫാ.ജോസഫ് മേനാക്കളീക്കൽ ഒഐസി, ഫാ.വില്യം നെടുമ്പുറത്ത് എന്നിവരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതനേതാക്കളും ആശംസകൾ അർപ്പിച്ചു. റ്റിറ്റുവാലാ ബഥനി ആശ്രമം സുപ്പിരീയർ ഫാ.ബനഡിക്ട് ഒഐസി നന്ദി അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.