പ്രകാശ് ജാവഡേക്കറിന് ആർഎസ്എസിന്റെ സ്റ്റഡി ക്ലാസ്
പ്രകാശ് ജാവഡേക്കറിന് ആർഎസ്എസിന്റെ സ്റ്റഡി ക്ലാസ്
Thursday, July 28, 2016 12:24 PM IST
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയ രൂപീകരണം അവസാന ഘട്ടത്തിലായിരിക്കേ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഗുജറാത്ത് ഭവനിലായിരുന്നു കൂടിക്കാഴ്ച.

വിദ്യാഭ്യാസ നയം ചർച്ച ചെയ്യുന്നതിനുള്ള ആർഎസ്എസ് നേതാക്കളുടെയും മന്ത്രിയുടെയും കൂടിക്കാഴ്ച ആറു മണിക്കൂർ നീണ്ടു നിന്നുവെന്നാണു വിവരം. ആർഎസ്എസ് ജനറൽ സെക്രട്ടറി കൃഷൻ ഗോപാലും യോഗത്തിൽ പങ്കെടുത്തു. വിദ്യാഭാരതി, എബിവിപി, രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്, ഭാരതീയ ശിക്ഷൺ മണ്ഡൽ, സൻസ്കൃത് ഭാരതി, വിജ്‌ഞാൻ ഭാരതി, ഇതിഹാസ് സങ്കലൻ യോജന തുടങ്ങിയ സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തുവെന്നാണു വിവരം.


പുതിയ വിദ്യാഭ്യാസ നയം ഇന്ത്യൻ ദേശീയതയെയും പുരാതന ഇന്ത്യൻ അറിവുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാകണമെന്നും 70 വർഷങ്ങളായി ഇത് അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നുവെന്നു യോഗത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.