അനന്ത്നാഗിൽ നിശാനിയമം തുടരുന്നു
Thursday, July 28, 2016 12:24 PM IST
ശ്രീനഗർ: തുടർച്ചയായ ഇരുപതാം ദിവസവും ജമ്മു കാഷ്മീരിലെ തെക്കൻ ജില്ലയായ അനന്ത്നാഗിൽ നിശാനിയമം തുടർന്നു. നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്ന് മറ്റു ജില്ലകളിലെ ജനങ്ങൾ അറിയിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ സംഘടിക്കുന്നതിനു താഴ്വരയിലെ എട്ടു ജില്ലകളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനന്ത്നാഗ് ജില്ലയിൽ നിശാനിയമം നിലനിൽക്കുന്നതിനാൽ, സുരക്ഷാ സൈന്യത്തിന്റെയും പോലീസിന്റെയും ശക്‌തമായ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുൽവാമ ജില്ലയിൽ നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നു പറയുമ്പോഴും നിശാനിയമത്തിനു സമാനമാണുപാംപോറിൽനിന്നുള്ള പർവേദ് അഹമ്മദ് ദർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.