സെയിൽസ് ഗേൾസിന് ഇനി ഇരുന്നു വിശ്രമിക്കാം
Thursday, July 28, 2016 11:32 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ ടെക്സ്റ്റൈൽ രംഗത്തു ജോലി ചെയ്യുന്ന വനിതകളുടെ ദുരവസ്‌ഥകൾക്കു പരിഹാരമുണ്ടാക്കുമെന്നു സംസ്‌ഥാന സർക്കാർ. ടെക്സ്റ്റൈൽസിലെ വനിത ജീവനക്കാർക്ക് നാലു മണിക്കൂർ ജോലിക്കു ശേഷം ഒരുമണിക്കൂർ വിശ്രമം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുൾപ്പടെയുള്ള മികച്ച സൗകര്യങ്ങളോട റെസ്റ്റ് റൂമുകൾ തുടങ്ങിയ നിർബന്ധമായി നടപ്പാക്കുമെന്ന് ഉറപ്പു വരുത്തുമെന്നു സംസ്‌ഥാന തൊഴിൽ വകുപ്പു ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അധിക ജോലി സമയത്തിനു വേതനവും ഉറപ്പാക്കുമെന്നും സംസ്‌ഥാന തൊഴിൽ വകുപ്പു വ്യക്‌തമാക്കി.


സെയിൽസ് ഗേൾസിന്റെ ദുരവസ്‌ഥ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഈ മാസം ഒന്നിന് സംസ്‌ഥാനത്തിനു കത്തയച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് സംസ്‌ഥാന ലേബർ കമ്മീഷൻ വനിത ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന ടെക്സ്റ്റൈൽ സ്‌ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു വ്യക്‌തമാക്കിയത്. ഈ വർഷം ജനുവരി മുതൽ തൊഴിൽ വകുപ്പ് സംസ്‌ഥാനത്തെ ടെക്സ്റ്റൈൽ ഷോപ്പുകളിൽ 1814 പരിശോധനകൾ നടത്തി. ഇതിൽ 250 പരാതികളിൽ വിചാരണ നടക്കുന്നു. 63 എണ്ണത്തിൽ നടപടിയെടുത്തുവെന്നും സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.