ഇന്തോനേഷ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു
ഇന്തോനേഷ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു
Thursday, July 28, 2016 12:38 AM IST
ന്യൂഡൽഹി: ഇന്തോനേഷ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഗുർദീപ് സിംഗ് എന്ന 48കാരനെയാണ് ഇന്തോനേഷ്യയിൽ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്. പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ് ഗുർദീപ് സിംഗ്. വ്യാഴാഴ്ച നുസാകംബൻഗാൻ ദ്വീപിൽവച്ച് ഇവരെ വെടിവച്ചുകൊല്ലുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തേക്ക് മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരനെന്നു കണ്്ടെത്തിയതിനെ തുടർന്നാണ് ഗുർദീപിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഗുർദീപടക്കം 14 പേരെയാണ് ഇന്തോനേഷ്യ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്്. ഇതിൽ ഭൂരിഭാഗവും വിദേശികളാണ്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്്ട്്.


ലഹരിമരുന്നു കേസിൽ ശക്‌തമായ നിയമങ്ങളുള്ള ഇന്തോനേഷ്യയിൽ മൂന്നു വർഷം മുമ്പാണ് വധശിക്ഷയ്ക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിൻവലിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.