ആൻട്രിക്സ്–ദേവാസ് കരാർ: ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ഇന്ത്യ
Wednesday, July 27, 2016 1:17 PM IST
ന്യൂഡൽഹി: ആൻട്രിക്സ്–ദേവാസ് കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിൽ നഷ്‌ടപരിഹാരം നല്കണമെന്ന അന്താരാഷ്ട്ര തർക്കപരിഹാര കോടതി വിധിക്കെതിരേ അപ്പീൽ നല്കുമെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറി എ.എസ്. കിരൺകുമാർ പറഞ്ഞു.

കരാർ റദ്ദാക്കിയതു തെറ്റാണെന്നും ദേവാസിന് ഇന്ത്യ നഷ്‌ടപരിഹാരം നൽകണമെന്നുമാണു ഹേഗിലെ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടത്.


2015 സെപ്റ്റംബറിൽ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സ് ഇന്ത്യയോടു നഷ്‌ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. 2ജി സ്പെക്ട്രം വിതരണത്തിലെ അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായരെയും മൂന്നു ശാസ്ത്രജ്‌ഞരെയും മാറ്റിനിർത്തുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമാണു കേന്ദ്ര സർക്കാർ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.