കെ.വി. തോമസ് കൺവീനർ
കെ.വി. തോമസ്  കൺവീനർ
Wednesday, July 27, 2016 1:02 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിലെ എല്ലാ നിയമനിർമാണങ്ങളെക്കുറിച്ചും വിശദമായി പരിശോധിച്ചു റിപ്പോർട്ടു നൽകാൻ പ്രഫ. കെ.വി. തോമസ് കൺവീനറായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉന്നതതല സമിതി രൂപീകരിച്ചു. മുൻകേന്ദ്രമന്ത്രിമാരും എംപിമാരുമായ പി. ചിദംബരം, ആനന്ദ് ശർമ, ജയ്റാം രമേശ്, രാജീവ് സത്വ എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങൾ.

ലോക്സഭയിലും രാജ്യസഭയിലും സർക്കാർ കൊണ്ടുവരുന്ന ബില്ലുകളെക്കുറിച്ചും വിവിധ എംപിമാർ അവതരിപ്പിക്കുന്ന പ്രധാന സ്വകാര്യ ബില്ലുകളും സംബന്ധിച്ചു പഠിച്ചു കോൺഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും റിപ്പോർട്ടു നൽകാനാണ് അഞ്ചംഗ സമിതിയോടു നിർദേശിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.