ചമോലിയിൽ ചൈനീസ് സേന നുഴഞ്ഞുകയറി
Wednesday, July 27, 2016 1:02 PM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ചൈനീസ് സേന നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. ജൂലൈ 19നു നടന്ന ഈ സംഭവം ഗുരുതരമായി കാണണമെന്നു കേന്ദ്ര സർക്കാരിനോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു. ജൂൺ ഒൻപതിന് 250 ചൈനീസ് സൈനികർ അരുണാചൽപ്രദേശിലെ യാങ്സെ തവാംഗ് താഴ്വരിലെത്തിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ കേന്ദ്ര സഹമന്ത്രി കിരൺ റിജിജു തയാറായില്ല.

ഇതു ശരിയാണോ എന്നു സ്‌ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്.ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയിലെ മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വീസ നിഷേധിച്ചതിനെതിരേ ചൈന ശക്‌തമായി പ്രതികരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.