മോദി കൊല്ലാൻ മടിക്കില്ലെന്നു കേജരിവാൾ
മോദി കൊല്ലാൻ മടിക്കില്ലെന്നു കേജരിവാൾ
Wednesday, July 27, 2016 1:02 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കടുത്ത ഇച്ഛാഭംഗമാണെന്നും തന്നെ വധിച്ചേക്കാമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കേന്ദ്ര–സംസ്‌ഥാന പോര് രൂക്ഷമാകുകയും ആം ആദ്മി പാർട്ടി എംഎൽഎ മാർക്കെതിരേ വർധിച്ചു വരുന്ന കേസുകളുടെയും എംപി ഭഗവന്ത് മനെതിരായ നടപടിയുടെയും പശ്ചാത്തലത്തിലാണ് കേജരിവാൾ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആം ആദ്മി പാർട്ടിയുടെ യൂ ട്യൂബ് അക്കൗണ്ടിലൂടെ പുറത്തു വിട്ട വീഡിയോയിലാണു കേജരിവാൾ ഗുരുതര ആരോപണങ്ങൾ നടത്തിയിരിക്കുന്നത്. ഏതു വിധേനയും അധികാരത്തിൽ പിടിച്ചിരിക്കാനാണു മോദി ശ്രമിക്കുന്നതെന്നും കേജരിവാൾ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.