കബാലിയുടെ വൻ വിജയം: ആരാധകർക്കു നന്ദി പറഞ്ഞ് രജനീകാന്ത്
കബാലിയുടെ വൻ വിജയം: ആരാധകർക്കു നന്ദി പറഞ്ഞ് രജനീകാന്ത്
Tuesday, July 26, 2016 1:11 PM IST
ചെന്നൈ: കബാലിയുടെ വൻ വിജയത്തിൽ ആരാധകർക്ക് നന്ദി പറഞ്ഞു രജനീകാന്ത്. അമേരിക്കയിലെ രണ്ടുമാസത്തെ വിശ്രമജീവിതത്തിനു ശേഷം മടങ്ങിയെത്തിയതായിരുന്നു രജനീകാന്ത്.
അടുത്തതായി ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന യന്തിരൻ– 2നു മുമ്പായി മനസിനും ശരീരത്തിനും വിശ്രമം ആവശ്യമാണെന്നു രജനീകാന്ത് പറഞ്ഞു.

വിശദമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് രജനീകാന്ത് അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയത്. കബാലിയുടെ വൻ വിജയത്തിൽ നിർമാതാവിന്റെ മുമ്പിൽ തലകുനിക്കുന്നതായും സുഹൃത്തായ കലൈപുള്ളി എസ് തനു, സംവിധായകൻ പാ രഞ്ജിത്ത്, ആരാധകർ ഉൾപ്പെടെയുള്ളവർക്ക് നന്ദി പറയുന്നതായും രജനീകാന്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.