പിഎഫ് പണം വകമാറ്റുന്നു: പ്രതിഷേധം
പിഎഫ് പണം വകമാറ്റുന്നു: പ്രതിഷേധം
Tuesday, July 26, 2016 12:53 PM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന തുക നിർദിഷ്ട സീനിയർ സിറ്റിസൺ ക്ഷേമനിധിയിലേക്കു മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ ട്രേഡ് യൂണിയനുകൾ. ഇന്നലെ നടന്ന ഇപിഎഫ് ട്രസ്റ്റിമാരുടെ യോഗത്തിൽ യൂണിയൻ പ്രതിനിധികൾ ഇതേച്ചൊല്ലി ബഹളം വച്ച് ഇറങ്ങിപ്പോയി.

തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ ഇറങ്ങിച്ചെന്ന് അവരെ സമാധാനിപ്പിച്ചു തിരിച്ചുകൊണ്ടുവന്നു. പ്രധാനമന്ത്രിയുടെ അടുക്കൽ വിഷയം ഉന്നയിക്കാമെന്നു ദത്താത്രേയ ഉറപ്പു നല്കി. ഏഴു വർഷമായി നിർജീവമായി കിടക്കുന്ന അക്കൗണ്ടുകളിലെ പണം മാറ്റാനാണ് ഗവൺമെന്റ് വിജ്‌ഞാപനം ഇറക്കിയത്.


പിഎഫിൽ നിന്ന് ഓഹരിവിപണിയിൽ നിക്ഷേപിക്കാവുന്ന തുക വാർഷിക വരവിന്റെ അഞ്ചു ശതമാനത്തിൽനിന്നു 10 ശതമാനമാക്കാനുള്ള വിദഗ്ധ കമ്മിറ്റി റിപ്പോർട്ട് കൂടുതൽ പഠനത്തിനായി ട്രസ്റ്റിമാരുടെ യോഗം മാറ്റിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.