കാഷ്മീരിൽ കർഫ്യു പിൻവലിച്ചു
കാഷ്മീരിൽ കർഫ്യു പിൻവലിച്ചു
Tuesday, July 26, 2016 12:53 PM IST
ശ്രീനഗർ: കാഷ്മീരിൽ 17 ദിവസമായി തുടർന്നുവന്നിരുന്ന കർഫ്യു പിൻവലിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമായതിനെത്തുടർന്നാണ് അനന്ത്നാഗ് ഒഴികയുള്ള സ്‌ഥലങ്ങളിലെ കർഫ്യു പിൻവലിച്ചത്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനെത്തുടർന്ന് കാഷ്മീരിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കർഫ്യു ഏർപ്പെടുത്തിയിരുന്നത്. 17 ദിവസമായി തുടർന്ന സംഘർഷത്തിൽ 47 പേർ കൊല്ലപ്പെടുകയും 5500 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.


എന്നാൽ, സംഘം ചേരുന്നതിനും നാലിലധികംപേർ കൂടിനിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ തുടരും. അതേസമയം ചില സംഘടനകൾ പ്രകടനങ്ങൾ ആഖ്യാനം ചെയ്തിരിക്കുന്നതിനാൽ ടെലിഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ പുനഃസ്‌ഥാപിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.