സിക്ക് വിരുദ്ധ ലഹള: 12 കോടി ധനസഹായം പ്രഖ്യാപിച്ചു
Tuesday, July 26, 2016 12:53 PM IST
ചണ്ഡിഗഡ്: 1984 ലെ സിക്ക് വിരുദ്ധ ലഹളയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഹരിയാന സർക്കാർ 12.07 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റീസ് ടി.പി. ഗാർഗ് കമ്മീഷന്റെ ശിപാർശകളുടെ അടിസ്‌ഥാനത്തിലാണു നടപടി. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ അനുമതികൂടി ലഭിച്ചാൽ നഷ്‌ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുമെന്നു ധനമന്ത്രി ക്യാപ്റ്റൻ അഭിമന്യു പറഞ്ഞു. ഗുഡ്ഗാവ്, പട്ടൗഡി എന്നിവിടങ്ങളിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 193 അപേക്ഷകളാണു കമ്മീഷനു ലഭിച്ചത്. 109 മീറ്റിംഗുകളിലായി 384 സാക്ഷികളെ വിസ്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.