പൂനെ–മുംബൈ ഹൈവേയിൽ വാഹനാപകടം; അഞ്ച് എഞ്ചിനിയറിംഗ് വിദ്യാർഥികൾ മരിച്ചു
പൂനെ–മുംബൈ ഹൈവേയിൽ വാഹനാപകടം; അഞ്ച് എഞ്ചിനിയറിംഗ് വിദ്യാർഥികൾ മരിച്ചു
Tuesday, July 26, 2016 4:47 AM IST
മുംബൈ: പൂനെ–മുംബൈ എക്പ്രസ് ഹൈവേയിൽ വാഹനാപകടത്തിൽ അഞ്ച് എഞ്ചിനിയറിംഗ് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.30ന് കംഷട്ട് തുരങ്കത്തിനു സമീപമാണ് അപകടമുണ്ടായത്.അമിത വേഗതയിലെത്തിയ കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. <യൃ><യൃ>ആദിത്യ ഭണ്ഡാർക്കർ, യാഷ് ഷിറലി, അഭിഷേക് റോയ്, അക്ഷയ് ഭിലാരെ, ജാക്കി സാമുവേൽ എന്നിവരാണ് മരിച്ചത്. മൂന്നു പേർ സംഭവസ്‌ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ 20–22നും ഇടയിൽ പ്രായമുള്ള പൂനെ സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.