നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ
നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ
Monday, July 25, 2016 8:09 PM IST
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. നിതാ അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പത്തോളം സായുധ ധാരികളായ സിആർപിഎഫ് കമാൻഡോകളാണു നിതയ്ക്കു സുരക്ഷ ഒരുക്കുന്നത്. അതേസമയം ഇതിനുള്ള മുഴുവൻ ചെലവും നിത തന്നെ വഹിക്കണം.

ഐഎംജി റിലയൻസ് അധ്യക്ഷയും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയും ഫുട്ബോളിന്റെ പുതിയ മുഖമായ സൂപ്പർ ലീഗിന്റെ അമരക്കാരിയുമാണ് നിതാ അംബാനി. നേരത്തേ, മുകേഷ് അംബാനിക്കു സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മുകേഷ് അംബാനിക്കുചുറ്റും 40 സിആർപിഎഫ് കമാൻഡോകളാണ് കാവൽ ഒരുക്കുന്നത്. 2013ലാണ് സർക്കാർ മുകേഷ് അംബാനിക്കു വിവിഐപി സുരക്ഷ ഏർപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.