ട്രെയിൻ സ്കൂൾവാനിലിടിച്ച് എട്ടു കുട്ടികൾ മരിച്ചു
ട്രെയിൻ സ്കൂൾവാനിലിടിച്ച് എട്ടു കുട്ടികൾ മരിച്ചു
Monday, July 25, 2016 11:49 AM IST
ബാദോഹി/ഉത്തർപ്രദേശ്: ട്രെയിൻ സ്കൂൾവാനിലിടിച്ച് എട്ട് കുട്ടികൾ മരിച്ചു. 14 പേർക്കു പരിക്കേറ്റു. ആളില്ലാത്ത റെയിൽവേ ക്രോസിലൂടെ കടന്നുപോകാൻ ശ്രമിച്ച ഗോഷിയ ടൗൺഷിപ്പിലെ തെണ്ടർഹേർട്ട് സ്കൂളിന്റെ വാനും വാരാണസി– അലഹാബാദ് പാസഞ്ചർ ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. ആളില്ലാത്ത റെയിൽവേ ക്രോസിൽ വഴിയാത്രക്കാരെ സഹായിക്കാനായി നിൽക്കുന്ന ഗേറ്റ് മിത്ര ട്രെയിൻ വരുന്നതായി മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് റെയിൽവേക്രോസിലൂടെ കടന്നുപോകാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. മുഖ്യമന്ത്രി രണ്ടു ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.