ഐഎസ് ബന്ധം: മുംബൈയിൽ ഒരാൾകൂടി പിടിയിൽ
Sunday, July 24, 2016 12:11 PM IST
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഒരാൾകൂടി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. പർഭാനിയിലെ മറാത്ത്വാഡയിൽനിന്ന് ഖാൻ എന്ന 24 കാരനാണ് അറസ്റ്റിലായത്. ഒരു കിലോഗ്രാം സ്ഫോടക വസ്തുവും കാറിലെ റിമോട്ട് കൺട്രോൾ യൂണിറ്റ് ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ പ്രവർത്തിപ്പിക്കുന്ന സർക്യൂട്ടും ഇയാളിൽനിന്നു പിടിച്ചെടുത്തു. നസീർ ബിൻ യാഫി ചൗസ്(31) എന്നയാളെ കഴിഞ്ഞ ദിവസം എടിഎസ് പിടികൂടിയിരുന്നു. സിറിയയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിസ്വാൻ ഖാനെ (43) താനെ ജില്ലയിൽനിന്ന് എടിഎസും കേരള പോലീസും സംയുക്‌തമായി അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.