ബസും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു
ബസും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു
Sunday, July 24, 2016 12:11 PM IST
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാന്തഗിരിയിൽ ഇന്നലെ വൈകുന്നേരം ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

60 യാത്രക്കാരുമായി കൃഷ്ണഗിരിയിൽനിന്നു ഹൊസൂറിലേക്കു പോകുകയായിരുന്ന ബസിലേക്ക് എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ബസ് യാത്രക്കാരായ ഏഴു പേർ സംഭവസ്‌ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിക്കവരുടെയും നില ഗുരുതരമാണ്.


ലോറി അമിത വേഗത്തിലായിരുന്നു എന്നാരോപിച്ചു നാട്ടുകാർ ഡ്രൈവറെ മർദിച്ചു.തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ആരോഗ്യമന്ത്രി സി. വിജയഭാസ്കർ, ആനിമൽ ഹസ്ബൻഡറി വകുപ്പ് മന്ത്രി പി. ബാലകൃഷ്ണ റെഡ്ഢി എന്നിവർ അപകടം നടന്ന സ്‌ഥലം സന്ദർശിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.