പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച ബിജെപി നേതാവിനെ പുറത്താക്കി
പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച ബിജെപി നേതാവിനെ പുറത്താക്കി
Sunday, July 24, 2016 12:11 PM IST
പാറ്റ്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച ബിജെപി എംഎൽസിയെ ഹാജിപുർ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിൽ യാത്രയ്ക്കിടെ 12 വയസുകാരിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പെൺകുട്ടിയുടെ രക്ഷിതാക്കൾ നല്കിയ പരാതിയെത്തുടർന്നു ബിജെപി എംഎൽസി തുണ ജി പാണ്ഡെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കി. പുലർച്ചെ മൂന്നോടെ എസി ടു ടയർ കോച്ചിൽ പാണ്ഡെ മകളെ കടന്നു പിടിക്കുകയും ചുംബിക്കുകയും തുടർന്നു ടോയിലറ്റിലേക്കു വരാൻ ആവശ്യപ്പെടുകയും ചെയ്തായി രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു.


എന്നാൽ, ഭയന്നുപോയ പെൺകുട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന തങ്ങൾ എത്തുകയും തുടർന്നു ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർ എത്തി പാണ്ഡെയെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നു മാതാപിതാക്കൾ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അയാളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.