മഴ: അരുണാചലിലും ആസാമിലും വെള്ളപ്പൊക്കം
മഴ: അരുണാചലിലും ആസാമിലും വെള്ളപ്പൊക്കം
Friday, July 22, 2016 12:49 PM IST
ഗുവാത്തി: കനത്ത മഴയെ തുടർന്ന് അരുണാചൽപ്രദേശിലും ആസാമി ലും വെള്ളപ്പൊക്കം. തുടർച്ചയായി പെയ്യുന്ന മഴയിൽ അരുണാചൽപ്രദേശിലെ പല ജില്ലകളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തെത്തുടർന്ന് തകർന്നു. ലോഹി റ്റ് ജില്ലയിൽ നദികൾ അപകടകരമാ യി കരകവിഞ്ഞൊഴുകുകയാണ്.

കാറ്റിനെത്തുടർന്ന് റോഡിൽ കടപുഴുകിവീണ മരങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ മൃഗങ്ങൾ ചത്ത് പൊങ്ങിയെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ആസാമിൽ വെള്ളപ്പൊക്കം രൂക്ഷമായി. സൈന്യം രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തെത്തി.


ചിരാങ് ജില്ലയിലാണ് സൈന്യം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയത്. 464 വില്ലേജുകളിലായി മൂന്ന് ലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ദു രിതത്തിലാക്കിയത്. 25000 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം രക്ഷപ്പെടുത്തുന്നു ണ്ട്. ചിരാങിൽ 30പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.