വ്യോമദുരന്തങ്ങൾ തുടർക്കഥ
വ്യോമദുരന്തങ്ങൾ തുടർക്കഥ
Friday, July 22, 2016 12:40 PM IST
ഇന്ത്യൻ സൈനികവിമാനങ്ങൾക്കു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മുപ്പതോളം അപകടങ്ങൾ ഉണ്ടായി. വിമാനങ്ങളുടെ കാലപ്പഴക്കമാണു പലതിലും വില്ലനായത്. സമീപകാലത്തെ പ്രധാന അപകടങ്ങൾ.

2016 ജൂൺ 13: റഷ്യൻ നിർമിത മിഗ് 27 രാജസ്‌ഥാനിലെ ജോധ്പുരിനു സമീപം തകർന്നുവീണു.

2015 ഡിസംബർ 22: അതിർത്തിരക്ഷാസേന വാടകയ്ക്കെടുത്ത ബീച്ച് സൂപ്പർ കിംഗ് വിമാനം ഡൽഹി വിമാനത്താവളത്തിനു സമീപം തകർന്നു രണ്ടു പൈലറ്റുമാരടക്കം 10 പേർ മരിച്ചു.

2015 ഒക്ടോബർ 21: കരസേനയുടെ ചെറുവിമാനം മേഘാലയയിലെ പൂർവവ്യോമ കമാൻഡ് ആസ്‌ഥാനത്തിനു സമീപം തകർന്നുവീണു.

2015 ഓഗസ്റ്റ് 24: വ്യോമസേനയുടെ മിഗ് 21 ജമ്മു കാഷ്മീരിലെ ബഡ്ഗാമിൽ തകർന്നുവീണു.

2015 ജൂൺ 16: വ്യോമസേനയുടെ ജഗ്വാർ വിമാനം അലാഹാബാദിനു സമീപം തകർന്നു.

2015 ജൂൺ എട്ട്: കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനം തമിഴ്നാട്ടിലെ ചിദംബരത്തിനു സമീപം കടലിൽ തകർന്നു മൂന്നുപേർ മരിച്ചു.

2015 ജൂൺ മൂന്ന്: വ്യോമസേനയുടെ ട്രെയിനർ വിമാനം ഒഡീഷയിലെ മയൂർഭഞ്ജിൽ തകർന്നു.

2015 മേയ് 19: വ്യോമസേനയുടെ സുഖോയ് 30 ആസാമിലെ നഗാവ് ജില്ലയിൽ തകർന്നുവീണു.

2015 മേയ് 24: നാവികസേനയുടെ നിരീക്ഷണവിമാനം തകർന്നു വനിതാ ഓഫീസറും മറ്റൊരാളും മരിച്ചു. ഗോവയ്ക്കു സമീപമാണ് സംഭവം.

2015 മാർച്ച് 5: വ്യോമസേനയുടെ ജഗ്വാർ ഹരിയാനയിലെ കുരുക്ഷേത്രയിൽ തകർന്നുവീണു.

2015 ജൂലൈ 25: വ്യോമസേനയുടെ ധ്രുവ് വിമാനം ഉത്തർപ്രദേശിലെ സീതാപൂരിൽ തകർന്നു വീണ് ഏഴ് സേനാംഗങ്ങൾ മരിച്ചു.

2014 മേയ് 27: വ്യോമസേനയുടെ മിഗ് 21 ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു.


2014 മാർച്ച് 28: വ്യോമസേന പുതുതായി വാങ്ങിയ സി–130 ജെ വിമാനം മധ്യപ്രദേശിലെ ഗ്വാളിയറിനു സമീപം തകർന്നു വീണ് പൈലറ്റുമാരടക്കം അഞ്ചുപേർ മരിച്ചു.

2012 നവംബർ 30: വ്യോമസേനയുടെ ജഗ്വാർ വിമാനം സിക്കിമിൽ തകർന്നു വീണു.

2012 ഒക്ടോബർ 15: നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ഡാബോളിമിൽ ഇറക്കുന്നതിനിടെ ഇടിച്ച് മൂന്നു നാവികർ മരിച്ചു.

2012 ഓഗസ്റ്റ് 30: വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ ഗുജറാത്തിലെ ജാംനഗറിൽ കൂട്ടിയിടിച്ച് ഒമ്പതു വൈമാനികർ മരിച്ചു.

2012 മേയ് 23: സിയാച്ചിനു സമീപം ചീറ്റാ ഹെലികോപ്റ്റർ തകർന്നു പൈലറ്റ് മരിച്ചു.

2012 മേയ് 9: ജാർഖണ്ഡ് മുഖ്യമന്ത്രി അർജുൻ മുണ്ടെയും നാലുപേരും സഞ്ചരിച്ച അഗസ്ത ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; ആളപായമില്ല.

2012 മാർച്ച് അഞ്ച്: വ്യോമസേനയുടെ മിറാഷ് 2000 വിമാനം രാജസ്‌ഥാനിൽ തകർന്നുവീണു. ആളപായമില്ല.

2012 ഫെബ്രുവരി 24: മിറാഷ് വിമാനം മധ്യപ്രദേശിൽ തകർന്നു. വിമാനം പറത്തിയ സ്ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസർ രക്ഷപ്പെട്ടു.

2011 ഒക്ടോബർ 19: അതിർത്തിരക്ഷാസേനയുടെ ഹെലികോപ്റ്റർ ജാർഖണ്ഡിൽ തകർന്നു മൂന്നുപേർ മരിച്ചു.

2011 ഒക്ടോബർ 7: മിഗ് 21 വിമാനം രാജസ്‌ഥാനിലെ ബാർമെറിൽ തകർന്നു. ആളപായമില്ല.

2011 സെപ്റ്റംബർ 6: മിഗ് 21 പഞ്ചാബിൽ തകർന്നു; ആളപായമില്ല.

2011 ഫെബ്രുവരി 4: മധ്യപ്രദേശിൽ മിഗ് 21 തകർന്നു; ആളപായമില്ല.

2011 ഫെബ്രുവരി 2: മഹാരാഷ്ട്രയിലെ നാസികിൽ കരസേനയുടെ ഹെലികോപ്റ്റർ ജനവാസമേഖലയിൽ തകർന്ന് രണ്ടു മേജർമാർ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.