ഇന്ത്യയിൽ നൂറിടങ്ങളിൽ മദർ തെരേസ ഫിലിം ഫെസ്റ്റിവൽ
ഇന്ത്യയിൽ നൂറിടങ്ങളിൽ മദർ തെരേസ ഫിലിം ഫെസ്റ്റിവൽ
Friday, July 22, 2016 12:40 PM IST
കോൽക്കത്ത: മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്ത്യയിലുടനീളം മദർ തെരേസ ഫിലിം ഫെസ്റ്റിവലിനു കളമൊരുങ്ങുന്നു.

മദറിന്റെ ജീവിതവും സന്ദേശവും പ്രചരിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രധാന നഗരങ്ങളടക്കം നൂറിടങ്ങളിലും 50 ലോക രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. വേൾഡ് കാത്തലിക് അസോസിയേഷൻ കമ്യൂണിക്കേഷൻസിന്റെ ഇന്ത്യാ ഘടകമാണ് ഫിലിം ഫെസ്റ്റിവൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

മദർ ഏറ്റവുമധികം ജീവിതം ചെലവഴിച്ച കോൽക്കത്തയിൽ ഓഗസ്റ്റ് 26ന് ഫെസ്റ്റിവലിനു തുടക്കം കുറിക്കും. മദറിന്റെ ജീവിതാനുഭവങ്ങൾ ആവിഷ്കരിക്കുന്ന നാടകങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും.


കേരളത്തിൽ നാലിടങ്ങളിലും ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു തുടങ്ങി 100 നഗരങ്ങളിലും ഇന്ത്യയ്ക്കു പുറമേ യുകെ, മലേഷ്യ, ഇറ്റലി, അയർലൻഡ്, ഓസ്ട്രേലിയ, തായ്ലൻഡ്, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി 50 രാജ്യങ്ങളിലും ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറടർ സുനിൽ ലൂക്കാസ് പറഞ്ഞു. സെപ്റ്റംബർ നാലിനാണ് മദറിന്റെ വിശുദ്ധ പദവി പ്രഖ്യാപനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.