നദീസംയോജനം: തമിഴ്നാട്– കേരള എംപിമാർ ഏറ്റുമുട്ടി
Thursday, July 21, 2016 12:10 PM IST
ന്യൂഡൽഹി: പമ്പ– അച്ചൻകോവിൽ– വൈപ്പാർ നദീസംയോജനം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ലോക്സഭയിൽ തമിഴ്നാട്– കേരള എംപിമാർ തമ്മിൽ വാക്കേറ്റം. നദി സംയോജനം നടപ്പിലാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ നിന്നുള്ള എഡിഎംകെ എംപിമാർ ഉന്നയിച്ചതിനെതിരേയാണു കേരളത്തിൽ നിന്നുള്ള എംപിമാർ രംഗത്തെത്തിയത്. ഇതേ തുടർന്നു വിഷയത്തിൽ ഇടപെട്ട കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി, കേരളത്തിന്റെ അനുമതി ലഭിക്കാതെ ഇക്കാര്യത്തിൽ ഒരു നടപടിയുമെടുക്കില്ലെന്നു സഭയ്ക്ക് ഉറപ്പ് നൽകി.


ശൂന്യവേളയിലാണ് തമിഴ്നാട് എംപിമാർ വിഷയം ഉന്നയിച്ചത്. ഇതിനെതിരേ സഭയിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, കെ.സി. വേണുഗോപാൽ എന്നിവർ എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സംസ്‌ഥാന സർക്കാരിന്റെ അനുമതി തേടേണ്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്താനാവില്ലെന്നും ലോക്സഭയിൽ വിഷയം ഉന്നയിക്കാനാവില്ലെന്നും കേരള എംപിമാർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.