സ്റ്റെന്റിനു വിലകുറയും
Thursday, July 21, 2016 12:07 PM IST
ന്യൂഡൽഹി: മെഡിക്കൽ സ്റ്റെന്റുകളുടെ വില കുറയും. എല്ലായിനം സ്റ്റെന്റുകളും അവശ്യമരുന്നുകളുടെ ദേശീയ പട്ടിക (എൻഇഎൽഎം)യിൽപ്പെടുത്തിയതോടെയാണിത്.

ഹൃദയധമനികളിലും മറ്റും ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ പരമാവധി വില ഇനി എൻപിപിഎ (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി) നിശ്ചയിക്കും. ഒരു മാസത്തിനകം ഈ പ്രഖ്യാപനമുണ്ടാകും.


ഒരുവർഷം അഞ്ചുലക്ഷത്തിലധികം സ്റ്റെന്റുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ മൂന്നുലക്ഷവും ഇറക്കുമതി ചെയ്യുന്നതാണ്.

ധമനികളുടെ വികസനത്തിനനുസരിച്ചു വികസിക്കുന്ന സ്റ്റെന്റുകൾക്ക് ഒന്നര ലക്ഷം മുതൽ രണ്ടരലക്ഷം വരെ രൂയായാണു വില. അല്ലാത്തവയ്ക്ക് 20,000 മുതൽ 1.2 ലക്ഷം വരെ രൂപയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.