ബിഹാറിൽ പാക്കിസ്‌ഥാൻ പതാക പറത്തി: സ്ത്രീ അറസ്റ്റിൽ
Thursday, July 21, 2016 11:53 AM IST
നളന്ദ: ബിഹാറിലെ നളന്ദയിൽ കരാഡി മേഖലയിലെ വീട്ടിൽ പാക്കിസ്‌ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ഗൾഫിൽ ജോലി ചെയ്യുന്ന ജിയുദ്ദിൻ റസാഖ് ഖാൻ എന്നയാളുടെ വീട്ടിൽ പതാക ഉയർത്തിയതിനു ശബാന അൻവർ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പതാക ദൃശ്യമായ ഉടൻ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിൽ പാക്കിസ്‌ഥാൻ പതാക ഉയർത്തിയതു ജനങ്ങളിൽ അമ്പരപ്പ് സൃഷ്‌ടിച്ചു. ഇതിന്റെ പേരിൽ പ്രതിപക്ഷം ശക്‌തമായ ആരോപണങ്ങളും ഉയർത്തി. ദേശവിരുദ്ധശക്‌തികളോട് നിതീഷ് സർക്കാർ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം സംസ്‌ഥാനത്ത് കാഷ്മീർ താഴ്വരിയിലേതിനു സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.